പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജമീല വി

പ്രസിഡൻ്റ്

ടി പി കേശവൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സലീമ ടി യു

ചെയർപേഴ്സൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി

വി കെ ബദറുദ്ധീൻ

ചെയർപേഴ്സൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി

ബുഷ്റ ഇഖ്ബാൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ധനരാജ് എൻ എൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 സ്ഥലം : കൈപ്പുറംതാലൂക്ക് : പട്ടാമ്പിബ്ലോക്ക് പഞ്ചായത്ത് : പട്ടാമ്പിജില്ല: പാലക്കാട്നിയമസഭാ മണ്ഡലം : പട്ടാമ്പിലോകസഭാ മണ്ഡലം : പാലക്കാട്വാര്‍ഡുകള്‍ : 21 ,  , വില്ലേജ് : തിരുവേഗപ്പുറ  ആകെ ജനസംഖ്യ (2011) : 33942 വിസ്തീർണ്ണം : 20.46 ച.കി.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത്പരുതൂർ, കൊപ്പം, വിളയൂർ, മുതുതല എന്നീ പഞ്ചായത്തുകളുമായി അതിരുകൾ പങ്കിടുന്ന തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഐതിഹ്യപ്പെരുമയാൽ പണ്ടേ പ്രസിദ്ധമാണ്. കാർഷിക സംസ്‌കാരത്താൽ സമ്പന്നമായിരുന്നു ഇവിടമെങ്കിലും ഗൾഫ് സ്വാധീനത്താൽ ഇന്നതിന് ഏറെ മാറ്റം വന്നിട്ടുണ്ട്.വിവിധ മതവിഭാഗത്തിൽപെട്ടവർ ഏറെ സൗഹാർദത്തോടെ ജീവിച്ചുപോരുന്നു. സാമൂഹ്യവും സാംസ്‌കാരികവുമായ തനത് പാരമ്പര്യത്തെ മുറുകെ പിടിച്ച് കഴിയുന്നവരാണ് പുതിയ തലമുറയും. വലിയൊരു വിഭാഗം ആളുകൾ വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണെങ്കിലും സാധാരണക്കാരായ ഒട്ടേറെ പേർ കൂലിവേല ചെയ്‌താണ് ജീവിച്ചു പോരുന്നത്. കച്ചവടക്കാർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർ ഇവിടെയുണ്ട്.

കൂടുതൽ വായിക്കുക