ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത്പരുതൂർകൊപ്പംവിളയൂർമുതുതല എന്നീ പഞ്ചായത്തുകളുമായി അതിരുകൾ പങ്കിടുന്ന തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഐതിഹ്യപ്പെരുമയാൽ പണ്ടേ പ്രസിദ്ധമാണ്. കാർഷിക സംസ്‌കാരത്താൽ സമ്പന്നമായിരുന്നു ഇവിടമെങ്കിലും ഗൾഫ് സ്വാധീനത്താൽ ഇന്നതിന് ഏറെ മാറ്റം വന്നിട്ടുണ്ട്.വിവിധ മതവിഭാഗത്തിൽപെട്ടവർ ഏറെ സൗഹാർദത്തോടെ ജീവിച്ചുപോരുന്നു. സാമൂഹ്യവും സാംസ്‌കാരികവുമായ തനത് പാരമ്പര്യത്തെ മുറുകെ പിടിച്ച് കഴിയുന്നവരാണ് പുതിയ തലമുറയും. വലിയൊരു വിഭാഗം ആളുകൾ വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണെങ്കിലും സാധാരണക്കാരായ ഒട്ടേറെ പേർ കൂലിവേല ചെയ്‌താണ് ജീവിച്ചു പോരുന്നത്. കച്ചവടക്കാർസർക്കാർ ജീവനക്കാർതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർ ഇവിടെയുണ്ട്.ജില്ലയിലെ പടിഞ്ഞാറെ അതിർത്തി യിൽ സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിനെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി മൂന്നായി തരം തിരിക്കാം. കുന്നിൻപ്രദേശങ്ങൾ, താഴ്വരകൾസമതലങ്ങൾ. പാരിസ്ഥിതിക സവിശേഷതകളോടൊപ്പം അനുഗ്രഹീതമായ പൗരാണികതയും ഈ നാടിനെ സമ്പന്നമാ ക്കുന്നു. പഞ്ചായത്തിൻ്റെ വടക്ക്, തെക്ക് ഭാ ഗങ്ങൾ ഉയരം കൂടിയ പ്രദേശങ്ങളാണ്. കിഴക്ക്പടിഞ്ഞാറായുള്ള കൊപ്പം- വളാഞ്ചേ രി റോഡാണ് പ്രധാന ഗതാഗത മാർഗം. തൂതപ്പുഴയുടെ സാന്നിധ്യം പഞ്ചായത്തിന്റെ സമ്പൽസമൃദ്ധിക്ക് നിറവേകിയിട്ടുണ്ട്.2011 ലെ സെൻസസ് പ്രകാരം 33942 ജനസംഖ്യയുള്ള ഈ പഞ്ചായത്ത് മനുഷ്യവിഭവം കൊണ്ടും അനുഗ്രഹീ തമാണ്.പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ ഗ്രാമവികസനം കൂടുതൽ കരുത്തുള്ളതും ജനക്ഷേമകരവുമായി തീർന്നിട്ടുണ്ട്. വിവിധ മേഖലകളിൽ കാലോചിതമായ പരിഷ്കരണ ങ്ങളും നൂതനമായ വികസന സാധ്യതകളും ഉപയോഗപ്പെടുത്തുവാനുള്ള നിരത്നരമായ ശ്രമത്തിലാണ് ഇന്ന് ഈ പഞ്ചായത്ത്.