ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത്പരുതൂർ, കൊപ്പം, വിളയൂർ, മുതുതല എന്നീ പഞ്ചായത്തുകളുമായി അതിരുകൾ പങ്കിടുന്ന തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഐതിഹ്യപ്പെരുമയാൽ പണ്ടേ പ്രസിദ്ധമാണ്. കാർഷിക സംസ്‌കാരത്താൽ സമ്പന്നമായിരുന്നു ഇവിടമെങ്കിലും ഗൾഫ് സ്വാധീനത്താൽ ഇന്നതിന് ഏറെ മാറ്റം വന്നിട്ടുണ്ട്.വിവിധ മതവിഭാഗത്തിൽപെട്ടവർ ഏറെ സൗഹാർദത്തോടെ ജീവിച്ചുപോരുന്നു. സാമൂഹ്യവും സാംസ്‌കാരികവുമായ തനത് പാരമ്പര്യത്തെ മുറുകെ പിടിച്ച് കഴിയുന്നവരാണ് പുതിയ തലമുറയും. വലിയൊരു വിഭാഗം ആളുകൾ വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണെങ്കിലും സാധാരണക്കാരായ ഒട്ടേറെ പേർ കൂലിവേല ചെയ്‌താണ് ജീവിച്ചു പോരുന്നത്. കച്ചവടക്കാർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർ ഇവിടെയുണ്ട്.
കൂടുതൽ വായിക്കുക